KeralaLatest News

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചു: വിവസ്ത്രയായി ഓടിക്കയറിയ പെണ്‍കുട്ടിക്ക് തുണയായത് പരിസരവാസികൾ

തിരുവനന്തപുരം: കഴക്കൂട്ടത്ത് പെൺകുട്ടിയ്ക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഓടിക്കയറിയ വീട്ടിലുള്ളവരാണ് പെണ്‍കുട്ടിയ്ക്ക് വസ്ത്രം നല്‍കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായിട്ടുണ്ട്.

കിരൺ ഇന്നലെ വൈകുന്നേരം പെൺകുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ കാമുകനാണ് ഇയാളെന്നാണ് സൂചന.  മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു.

പെണ്‍കുട്ടിയെ നഗ്നയാക്കി കൈകൾ കെട്ടിയിട്ടാണ് ഒരു രാത്രി മുഴുവൻ പീഡിപ്പിച്ചത്. രാവിലെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും പ്രതിയായ കിരൺ പെണ്‍കുട്ടിയെ പിന്തുടർന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് കിരൺ മടങ്ങി പോയത്. ഗോഡൗണില്‍ ഒളിച്ചിരിക്കുന്ന വേളയിലാണ് കിരണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പോലീസ് പറയുന്നത് ഇങ്ങനെ,

ശനിയാഴ്ച രാത്രി 11 മണിയോടെ കഴക്കൂട്ടത്ത ഒരു ബാർ ഹോട്ടലിൽ സുഹൃത്തുമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന യുവതിയോട് പ്രതിയും യുവതിയുടെ സുഹൃത്തുമായ കിരൺ സ്ഥലത്തെത്തി വഴക്കിട്ടു. തുടർന്ന് കിരൺ യുവതിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി കഴക്കൂട്ടം റെയിവേ മേൽപ്പാലത്തിന് താഴെ എത്തിച്ച ശേഷം മർദിക്കുകയായിരുന്നു.

മർദനമേറ്റ യുവതി ഓടി രക്ഷപ്പെടുന്നതിനിടെ കിരൺ വീണ്ടും യുവതിയെ കടന്നുപിടിച്ച ശേഷം ഞാൻ നിന്നെ വീട്ടിലാക്കാമെന്നും നീ എനിക്കൊപ്പം വന്നില്ലങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറയുകയും ചെയ്തു. തുടർന്ന് യുവതി വീണ്ടും കിരണിനൊപ്പം ബൈക്കിൽ കയറി. കിരൺ യുവതിയെ ബൈക്കിൽ വെട്ടുറോഡ് ചന്ദവിളയിലുള്ള കൃഷിഭവൻ്റെ ഗോഡൗണിലെ ഷെഡിലെത്തിച്ച ശേഷം ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

യുവതിയെ മർദിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും കിരൺ മൊബൈലിൽ പകർത്തുകയും ചെയ്തു. വെളുപ്പിന് അഞ്ചുമണി വരെ ക്രൂരമായ പീഡനത്തിന് ഇരയായ യുവതി ആറുമണിയോടെ വിവസ്ത്രയായി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്ത വീട്ടിൽ താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുകയും യുവതിക്ക് വസ്ത്രം നൽകിയ ശേഷം കഴക്കൂട്ടം പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് എത്തി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും കഴക്കൂട്ടം പോലീസ് പറഞ്ഞു. കഴക്കൂട്ടം സൈബർ സിറ്റി പോലിസ് കമ്മീഷണർ പൃഥ്വിരാജിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ ജി, എസ്ഐ. ശരത് അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button