Latest NewsNewsBusiness

കേരള വ്യവസായ വകുപ്പും, ഒഎൻഡിസിയും കൈകോർക്കുന്നു! ലക്ഷ്യം ഇതാണ്

കേരളത്തിലെ 9 പൊതുമേഖലാ സ്ഥാപനങ്ങളുടെ 200 ഓളം ഉൽപ്പന്നങ്ങൾ ഒഎൻഡിസി പ്ലാറ്റ്ഫോം മുഖാന്തരം വാങ്ങാൻ സാധിക്കും

കേരള വ്യവസായ വകുപ്പും ഒഎൻഡിസിയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നീക്കം. നിലവിൽ, കേരളത്തിലെ 9 പൊതുമേഖലാ സ്ഥാപനങ്ങളുടെ 200 ഓളം ഉൽപ്പന്നങ്ങൾ ഒഎൻഡിസി പ്ലാറ്റ്ഫോം മുഖാന്തരം വാങ്ങാൻ സാധിക്കും. ഈ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിംഗ് കർമ്മം കേരള വ്യവസായ മന്ത്രി പി. രാജീവ് അടുത്തിടെയാണ് നിർവഹിച്ചത്.

ബ്രാൻഡിംഗ്, പാക്കിംഗ്, മാർക്കറ്റിംഗ് എന്നിങ്ങനെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വയം നവീകരണവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മേയ്ക്ക് ഇൻ കേരള ബ്രാൻഡിംഗിലൂടെ കേരളത്തിലെ എംഎസ്എംഇ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിലും, ആഭ്യന്തര വിപണിയിലും ഇടംപിടിക്കാൻ സഹായിക്കുന്നതാണ്. രാജ്യത്തെ ചെറുസംരംഭകർക്കും കച്ചവടക്കാർക്കും അവരുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസർക്കാർ അവതരിപ്പിച്ചതാണ് ഒഎൻഡിസി.

Also Read: ‘മുതലാളി വേഗം വരണേ’: പോലീസ് സ്‌റ്റേഷനിലെത്തിയ ബീഗിൾ ഉടമയെ കാത്തിരിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button