KeralaLatest NewsNews

പ്രവീണ്‍ നെട്ടാരു വധക്കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്, ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി സൂചന

ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു, പ്രവീണ്‍ വധക്കേസിലെ പ്രതികളുടെ വിട്ടില്‍ നിന്നും കണ്ടെത്തിയത് ചില സുപ്രധാന വിവരങ്ങള്‍

ബെംഗളൂരു: പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളില്‍ ആയിരുന്നു റെയ്ഡ്. കുടക് സ്വദേശികള്‍ ആയ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെയും, ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെയും വീടുകളിലായിരുന്നു റെയ്ഡ്. കൊലപാതകികളെ ഒളിപ്പിച്ചെന്ന് സംശയിക്കുന്നവരുടെ വീടുകളാണ് ഇത്. നിലവില്‍ മൂന്ന് പേരും ഒളിവിലാണ്. ഇവരുടെ വീടുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ചില രേഖകളും പിടിച്ചെടുത്തെന്ന് എന്‍ഐഎ അറിയിച്ചു.

READ ALSO; ബ്രാഹ്മിണ്‍സ് ഫുഡ് ഗ്രൂപ്പ് സ്ഥാപകന്‍ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു: ആദരാജ്ഞലികൾ അർപ്പിച്ചു പ്രമുഖർ

2022 ജൂലൈ 26-നാണ് ദക്ഷിണ കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകല്‍ വെട്ടിക്കൊല്ലുന്നത്. അതിന് അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദിനെ കൊന്നതിലെ പ്രതികാരമായിട്ടായിരുന്നു പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകമെന്നായിരുന്നു ആദ്യ നിഗമനം. ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസില്‍ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമര്‍ശങ്ങളാണ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button