KeralaLatest NewsNews

എം വി ഗോവിന്ദനെതിരായ പരാതി: പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല.

Read Also: വിഷയം ചർച്ചയാക്കുന്നത് സംഘപരിവാർ: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്

പൊതുപ്രവർത്തകൻ പായ്ചിറ നവാസ് ആണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശങ്ങളിൽ, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. വെള്ളിയാഴ്ച രാവിലെ 11 ന് മൊഴി രേഖപ്പെടുത്താൻ കളമശ്ശേരി ഓഫീസിൽ നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകി. ഡിജിപി അനിൽകാന്തിനാണ് നവാസ് പരാതി നൽകിയത്.

മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു.

Read Also: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button