Latest NewsNewsIndia

പനി ചികിത്സക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്: നഴ്‌സിനെതിരെ നടപടി

ചെന്നൈ: പനി ചികിത്സയ്‌ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ്പെടുത്ത നഴ്‌സിനെതിരെ നടപടി. തമിഴ്‌നാട്ടിലാണ് സംഭവം. നഴ്‌സിനെ സസ്‌പെൻഡ് ചെയ്തായി അധികൃതർ അറിയിച്ചു. കടലൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. പനി ബാധിച്ച 13കാരി സാധനയ്ക്കാണ് നഴ്‌സ് പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് നൽകിയത്.

Read Also: ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും വേണമെന്ന്‌ ആവശ്യപ്പെടുന്നത്‌ അസംബന്ധം: ഡോ. ഷിംന അസീസ്

പനിയ്ക്കുള്ള കുത്തിവയ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം. എന്നാൽ, കുട്ടിയുടെ അച്ഛൻ കരുണാകരൻ കൈമാറിയ കുറിപ്പടി തുറന്നുപോലും നോക്കാതെ നഴ്‌സ് കണ്ണകി ഒരു കുത്തിവയ്‌പ്പെടുത്തു. രണ്ടാമത്തെ കുത്തിവയ്പ്പിന് മുതിർന്നപ്പോൾ അച്ഛൻ സംശയമുന്നയിച്ചു. നായയുടെ കടിയേറ്റാൽ 2 കുത്തിവയ്പ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്‌സ് കരുണാകരനോട് ചോദിച്ചത്.

പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞ അച്ഛൻ ബഹളം വച്ചപ്പോഴാണ് നഴ്‌സ് കുറിപ്പടി പരിശോധിച്ചത്. തർക്കത്തിനിടെ കുട്ടി തളർന്നു വീഴുകയും ചെയ്തു. ഗുരുതര പിഴവാണ് നഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമർശനം.

Read Also: യുവതിയുടെ കഴുത്തിൽ നിന്ന് 5 പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞു: മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button