ThiruvananthapuramLatest NewsKeralaNattuvarthaNews

ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ആവശ്യം: വിദ്യാര്‍ത്ഥിനികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തു, പൊലീസില്‍ പരാതി

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററിൽ ഹിജാബ് ആവശ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിനികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് പരാതി. പ്രിന്‍സിപ്പലിനു നല്‍കിയ കത്ത് പുറത്തുവിട്ട വ്യക്തിയെ കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പരാതിയിൽ പറയുന്നു.

ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത് വന്നു. ഓപ്പറേഷന്‍ തിയറ്ററിലെ പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് വിദഗ്ധരാണെന്നും രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം! ഇന്ത്യയിൽ നമ്പർ വണ്ണായി കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്

‘പ്രാധാന്യം രോഗിയുടെ ജീവനാണ്, ഒരു മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ല,’ വീണ ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button