Latest NewsKeralaNews

ഏകീകൃത സിവിൽ കോഡ് യഥാർത്ഥ്യമാക്കാൻ രാജ്യം പക്വമായി കഴിഞ്ഞു: എ പി അബ്ദുള്ളക്കുട്ടി

മലപ്പുറം: ഏകീകൃത സിവിൽ കോഡ് യഥാത്ഥ്യമാക്കാൻ രാജ്യം പക്വമായി കഴിഞ്ഞുവെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഏകീകൃത സിവിൽ കോഡിനെ മുൻ നിർത്തി മുസ്ലിം ലീഗ് അടക്കമുള്ളവർ മതവികാരം ഇളക്കിവിടുന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നത് ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ടിബിലിസിലേക്ക് സർവീസുകൾ നടത്താനൊരുങ്ങി ഇൻഡിഗോ! ബുക്കിംഗ് ഉടൻ ആരംഭിക്കും

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് രാജ്യത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരാണ് സിപിഎം. എന്നാൽ, ഇപ്പോൾ,ഏകീകൃത സിവിൽ കോഡിനെ പിണറായി വിജയൻ എതിർക്കുന്നത് മുഹമ്മദ് റിയാസിനെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കാനും ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടാനും വേണ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സഖാവ് ഇഎംഎസ് ഏക സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി വിജയൻ വിസ്മരിക്കരുത്. സിദ്ധാന്തും പ്രയോഗവും തമ്മിൽ പുലബന്ധമില്ലാത്ത പിണറായി വിജയനോട് ഇഎംഎസിനെ കോട്ട് ചെയ്യുന്നത് വൃതാവിലാണെന്നറിയാം. പിണറായി ഒരൊറ്റ ഉദ്ദേശം വെച്ചുകൊണ്ടാണ് യുസിസിയെ എതിർക്കുന്നത്. മരുമകൻ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാൻ ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടണം. ആ ഒരു ദുരുദ്ദേശം മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. ആം ആദ്മിയെ പോലെ, ശിവസേന ബാൽ താക്കറെ വിഭാഗം പോലെ സിപിഎം ഒരു വിഭാഗം യുസിസിയെ അനുകൂലിക്കുന്ന അവസ്ഥവരും പിണറായിയുടെ പ്രീണന രാഷ്ട്രീയത്തിനെതിരെ ഒരു പൊട്ടിത്തെറി പാർട്ടിയിൽ അകലെയല്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

Read Also: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം, ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button