കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, ഇതുവരെ നല്‍കിയത് 2.5 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷക ക്ഷേമം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ചിലവ് 6.5 ലക്ഷം കോടിയിലേറെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന 17-ാമത് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമൂഹത്തെ പിന്തുണയ്ക്കുന്നതിനും അവരുടെ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also: പ്രവാസികൾക്കായി പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ച് ബഹ്‌റൈൻ

‘കര്‍ഷകരുടെ അമൂല്യമായ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ പുരോഗതിയെ നയിക്കുന്നതില്‍ കര്‍ഷകര്‍ക്കുള്ള പങ്ക് വലുതാണ്. രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ ക്ഷേമം സംരക്ഷിക്കുന്നതിനും വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 6.5 ലക്ഷം കോടിയിലധികമാണ് വര്‍ഷം തോറും സര്‍ക്കാര്‍ ചിലവഴിക്കുന്നത്. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതി വളരെ വലിയ വിജയമായിരുന്നു. ഈ പദ്ധതി വഴി കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ക്ക് 2.5 ലക്ഷം കോടിയിലധികം (33 ബില്യണ്‍ ഡോളര്‍) തുക നേരിട്ട് നല്‍കി വരികയാണ്. 2014-ന് മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ അനുവദിച്ച മൊത്തം കാര്‍ഷിക ബജറ്റിന്റെ മൂന്നിരട്ടിയാണ് ഈ തുക’.

‘രാസവളങ്ങളുടെ ആഗോള വില ഉയരുന്നത് ഒരു ആശങ്കയാണ്. ഈ ഭാരം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വളം സബ്സിഡിക്കായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 10 ലക്ഷം കോടി രൂപ അനുവദിച്ചു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ലാഭകരമായ വില ഉറപ്പാക്കുക എന്നുള്ളത് സര്‍ക്കാരിന്റെ കടമയാണ്. 3.7 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജും കരിമ്പ് കര്‍ഷകര്‍ക്ക് ക്വിന്റലിന് 315 രൂപ ലാഭകരമായ വില ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുവന്നു’.

 

Share
Leave a Comment