Latest NewsNewsBahrainInternationalGulf

പ്രവാസികൾക്കായി പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: പ്രവാസികൾക്കായി പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ച് ബഹ്‌റൈൻ. വിദേശികൾക്ക് പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ്, എൻട്രി വിസ എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. പ്രവാസികൾക്ക് ഉപാധികളോടെ പ്ലാറ്റിനം റസിഡൻസ് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ‘2023/ 47’ എന്ന ഉത്തരവാണ് ബഹ്റൈൻ കിരീടാവകാശി പുറത്തിറക്കിയത്.

Read Also: കെ സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി: കോടതിയിൽ പരാതി നൽകി മോൻസൺ മാവുങ്കൽ

15 വർഷമെങ്കിലും ബഹ്റൈനിൽ താമസിച്ചിട്ടുള്ള പ്രവാസികൾക്കാണ് ഇത്തരം റസിഡൻസ് പെർമിറ്റ് ലഭ്യമാകുന്നത്. കൊടിയ കുറ്റകൃത്യം, സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന എന്തെങ്കിലും ദുർനടപടി എന്നിവയുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നിട്ടില്ലാത്തവരായ പ്രവാസികൾക്കാണ് ബഹ്റൈൻ പ്ലാറ്റിനം റസിഡൻസ് പെർമിറ്റ് അനുവദിക്കുന്നത്. പ്ലാറ്റിനം റസിഡൻസ് പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കുന്ന പ്രവാസികൾക്ക് ചുരുങ്ങിയത് അഞ്ച് വർഷത്തെ ബഹ്‌റൈൻ റെസിഡൻസി, നാലായിരം ദിനാറിൽ കൂടുതൽ ശമ്പളം എന്നിവ നിർബന്ധമാണ്.

Read Also: പുരുഷന്മാരേ നിങ്ങൾ രാത്രിയിൽ നേരത്തെ കിടന്നുറങ്ങാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button