Latest NewsNewsLife StyleHealth & Fitness

പുരുഷന്മാരേ നിങ്ങൾ രാത്രിയിൽ നേരത്തെ കിടന്നുറങ്ങാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

ഉറങ്ങാൻ എല്ലാവർക്കും ഇഷ്ടമാണ്. എത്രയും നേരത്തെ ഉറങ്ങാൻ പറ്റുമോ അത്രയും നേരത്തെ കിടന്നുറങ്ങുന്നവരാണ് അധികം ആളുകളും. എന്നാൽ, നേരത്തെ കിടന്നുറങ്ങാനുള്ള പ്രവണതയുള്ള പുരുഷന്മാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അതൊരു രോഗ ലക്ഷണമാകാം​.

ഹൃദ്രോഗത്തിന്‍റെ സൂചനയാണ്​ പുരുഷൻമാരിലെ നേരത്തെയുള്ള ഉറക്കമെന്നാണ്​ പുതിയ പഠനങ്ങൾ വ്യക്​തമാക്കുന്നത്​. നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്​ ഒരു പക്ഷെ ഉയർന്ന രക്തസമ്മർദ്ദം ആയിരിക്കാം. ജപ്പാനിലെ ഹിരോഷിമ അറ്റോമിക്​ ബേംബ്​ കാഷ്വാലിറ്റി കൗൺസിലി​ലെ ഗവേഷകരാണ്​ ഇത്​ ഹൃദ്രോഗത്തി​ന്‍റെ സൂചന കൂടിയാണെന്ന മുന്നറിയിപ്പ്​ തരുന്നത്​.

Read Also : സർക്കാർ ആശുപത്രിയിൽ മൃതദേഹം മാറി നൽകി: വിവരം മനസിലായത് സംസ്‌കാരത്തിന് എത്തിച്ചപ്പോൾ

പ്രായപൂർത്തിയായ 2400 പേരിലാണ്​ പഠനം നടത്തിയത്​. ആരോഗ്യമുള്ളവരെ അപേക്ഷിച്ച്​ ശരാശരി 18 മിനിറ്റ്​ മു​മ്പെങ്കിലും ഇവർ ബെഡിൽ എത്തുന്നുവെന്നാണ്​ കണ്ടെത്തൽ. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്​. പക്ഷാഘാതത്തിനും ഇതുവഴിവെക്കുന്നു. ഇത്തരം ശാരീരിക അവസ്ഥകളിൽ ശരീരം ക്ഷീണിക്കുകയും ഇത്​ അവരെ നേരത്തെ കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്ത പ്രശ്​നവും ഇവർ നേരി​ട്ടേക്കാം. നേരത്തെയുള്ള ഉറക്കം ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത്​ ശരീരത്തിലെ ജൈവ ഘടികാരത്തെ പോ​ലും സ്വാധീനിക്കുമെന്നും ഹിരോഷിമ അറ്റോമിക്​ ബോംബ്​ കാഷ്വാലിറ്റി കൗൺസിലിലെ ഗവേഷകൻ നുബുവോ സസാക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button