KollamKeralaNattuvarthaLatest NewsNews

കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ കടത്താൻ ശ്രമം: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

കൊ​ല്ലം ഈ​സ്റ്റ് ചി​ന്ന​ക്ക​ട മു​റി​യി​ൽ അ​നി​ൽ​കു​മാ​ർ (57), ക​രു​നാ​ഗ​പ്പ​ള്ളി നീ​ണ്ട​ക​ര വേ​ട്ടു​ത​റ അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷ് (52), കൊ​ല്ലം വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം അ​ഖി​ലേ​ഷ് നി​വാ​സി​ൽ ദ​ർ​ശ​ന ന​ഗ​ർ -182 ആ​കാം​ശ് (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

പാ​രി​പ്പ​ള്ളി: 14 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊ​ല്ലം ഈ​സ്റ്റ് ചി​ന്ന​ക്ക​ട മു​റി​യി​ൽ അ​നി​ൽ​കു​മാ​ർ (57), ക​രു​നാ​ഗ​പ്പ​ള്ളി നീ​ണ്ട​ക​ര വേ​ട്ടു​ത​റ അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷ് (52), കൊ​ല്ലം വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം അ​ഖി​ലേ​ഷ് നി​വാ​സി​ൽ ദ​ർ​ശ​ന ന​ഗ​ർ -182 ആ​കാം​ശ് (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് പാ​രി​പ്പ​ള്ളി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ലാണ് ഇവർ പിടിയിലായത്.

ക​ഞ്ചാ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ യാ​ത്ര​ ചെ​യ്യു​മ്പോൾ കൊ​ല്ല​ത്തെ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​നും സ​ഹാ​യി​ക​ളും പി​ടി​യി​ലാ​വുകയായിരുന്നു. കൊ​ല്ലം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സുധാകരനെ കൊല്ലാൻ വാടകക്കൊലയാളിയെ വിട്ടു- കൈതോലപ്പായക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ചെ​ന്നൈ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ കൊ​ല്ല​ത്തേ​ക്ക്​ വ​രു​മ്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. അ​നി​ൽ​കു​മാ​ർ, സു​രേ​ഷ് എ​ന്നി​വ​ർ നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. കൊ​ല്ല​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​നി​യാ​ണ് അ​നി​ൽ​കു​മാ​ർ. ആ​ന്ധ്ര​യി​ൽ​ നി​ന്ന് ഒ​രു കി​ലോ​ക്ക്​ 5000 രൂ​പ​ക്ക്​ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ 15000 രൂ​പ​ക്കാ​ണ് ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​വി​ഷ്ണു, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​മ​നോ​ജ് ലാ​ൽ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ പ്ര​സാ​ദ്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​നാ​ഥ്‌, അ​ജി​ത്ത്, നി​ധി​ൻ, ജൂ​ലി​യ​ൻ ക്രൂ​സ്, അ​ജീ​ഷ്ബാ​ബു, അ​നീ​ഷ്, സൂ​ര​ജ്, ഗോ​പ​കു​മാ​ർ, എ​ക്സൈ​സ് ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button