ComputerNewsTechnology

ആപ്പിൾ മാക്ബുക്ക് എയർ വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം

15 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്

പ്രീമിയം റേഞ്ചിൽ ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ലാപ്ടോപ്പ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ മാക്ബുക്ക് എയർ ആണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ലാപ്ടോപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ആപ്പിൾ നൽകിയിരുന്നെങ്കിലും, ജൂൺ 26നാണ് ഇവ വിപണിയിൽ പുറത്തിറക്കിയത്. ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

15 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2560×1600 പിക്സൽ റെസലൂഷൻ ലഭ്യമാണ്. മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 8 ജിബിയാണ് റാം. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് എസ്എസ്ഡിയും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ് നൽകിയിരിക്കുന്നത്. വെറും 1.5 കിലോഗ്രാം മാത്രം ഭാരമുള്ള ആപ്പിൾ മാക്ബുക്ക് എയറിന്റെ വിപണി വില 1,34,900 രൂപയാണ്.

Also Read: കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല: കെ സുധാകരൻ നടത്തിയത് വലിയ തട്ടിപ്പെന്ന് എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button