Latest NewsNewsIndia

അഹമ്മദാബാദിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ആത്മാവാണ് സബർമതി നദി: അമിത് ഷാ

അഹമ്മദാബാദ്: അഹമ്മദാബാദിലെ അക്ഷർ റിവർ ക്രൂയിസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ആത്മാവാണ് സബർമതി നദിയെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന് മുൻഗണന നൽകുകയും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: വർഗീയശക്തികൾ അധികാരം പിടിക്കാൻ ശ്രമങ്ങൾ നടത്തുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്: വി ശിവൻകുട്ടി

സബർമതി നദീതീരത്തെ ‘അക്ഷർ റിവർ ക്രൂയിസ്’ പദ്ധതി വിനോദ സഞ്ചാരികളെ ആകർഷിക്കും. രണ്ട് മണിക്കൂറുള്ള യാത്രയാണ് ക്രൂയിസിനുള്ളത്. സംഗീതം, രുചികരമായ ഭക്ഷണം തുടങ്ങിയ നിരവധി സൗകര്യങ്ങൾ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 180 സേഫ്റ്റി ജാക്കറ്റുകൾ, ഫയർ സ്പ്രിംഗ്ളർ സംവിധാനം, എമർജൻസി റെസ്‌ക്യൂ ബോട്ടുകൾ എന്നിവയും റിവർ ക്രൂയിസിൽ സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടന കേന്ദ്രങ്ങളുമായും അതിർത്തികളുമായും ബന്ധപ്പെടുത്തികൊണ്ട് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ച് മികച്ച റോഡുകളും സംസ്ഥാനത്തിന് പ്രധാനമന്ത്രി സമ്മാനിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Read Also: ഏകീകൃത സിവിൽ കോഡ്: പിണറായി വിജയൻ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button