Latest NewsNewsIndia

മഹാരാഷ്ട്രയിൽ ഇനി ട്രിപ്പിൾ എഞ്ചിൻ സർക്കാർ: ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അജിത് പവാർ എൻഡിഎയിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എഞ്ചിൻ സർക്കാർ ഇതോടെ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി: സംസ്ഥാന സർക്കാർ ഡേറ്റാ കച്ചവടം നടത്തുന്നതായി കെ സുരേന്ദ്രൻ

മഹാരാഷ്ട്രയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ അജിത് പവാറിനെയും അദ്ദേഹത്തിന്റെ പക്ഷത്തെയും സ്വാഗതം ചെയ്യുകയാണ്. എൻസിപി നേതാവിന്റെ അനുഭവ സമ്പത്ത് മഹാരാഷ്ട്രയിലെ ജനങ്ങൾക്കും സർക്കാരിനും പ്രയോജനപ്പെടുത്തും. മന്ത്രിസഭയിൽ സീറ്റ് വിഭജിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ മഹാരാഷ്ട്രയുടെ ഉന്നമനത്തിനായാണ് തങ്ങൾ ഒന്നിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4-5 സീറ്റുകളായിരുന്നു ലഭിച്ചതെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ പോലും കിട്ടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു: ആ ശ്രമത്തിൽ പങ്കുചേരാൻ ഞങ്ങളും തീരുമാനിച്ചു: അജിത് പവാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button