ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി: ആക്സിലിനിടയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തതിങ്ങനെ

നേമം വെള്ളായണിക്ക് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം

തിരുവനന്തപുരം: മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി. ഷിജി (44) ആണ് അപകടത്തിൽ പെട്ടത്.

Read Also : കൊച്ചി നഗരസഭയ്ക്ക് എത്ര ആവശ്യങ്ങള്‍ ഉണ്ട്, അതൊന്നും ഉന്നയിക്കാതെ തലസ്ഥാന മാറ്റമാണോ ഹൈബി ഉന്നയിച്ചത്: ആര്യ രാജേന്ദ്രന്‍

നേമം വെള്ളായണിക്ക് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒരു സ്ത്രീയോടിച്ച കാറാണ് മദ്യപിച്ച് റോഡിൽ കിടന്ന ഷിജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. കാറിന്റെ ആക്സിലിനിടയിൽ ഷിജിയുടെ കാൽ കുരുങ്ങി. നാട്ടുകാർ ശ്രമിച്ചെങ്കിലും ഷിജിയെ പുറത്തെടുക്കാനായില്ല.

Read Also : പൗരത്വ നിയമ ഭേദഗതിയെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്: വി ശിവന്‍കുട്ടി

തുടർന്ന്, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഒന്നര മണിക്കൂർ പരിശ്രമിച്ച ശേഷം ആണ് പുറത്തെടുക്കാനായത്. ഉടൻ തന്നെ ഷിജിയെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കാലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button