Latest NewsNewsIndia

റാപിഡെക്സ്: പ്രാദേശിക ട്രെയിൻ സർവീസുമായി ഇന്ത്യൻ റെയിൽവേ, ഈ മാസം ഫ്ലാഗ് ഓഫ് ചെയ്യും

അഞ്ച് സ്റ്റേഷനുകളിലെയും ജോലികൾ ഭൂരിഭാഗവും ഇതിനോടകം പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്

രാജ്യത്ത് ആദ്യമായി പ്രാദേശിക ട്രെയിൻ സർവീസുമായി ഇന്ത്യൻ റെയിൽവേ. റാപിഡെക്സ് എന്ന പേര് നൽകിയിരിക്കുന്ന പ്രാദേശിക ട്രെയിൻ സർവീസ് ഈ മാസം മുതലാണ് പ്രവർത്തനം ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. ആദ്യ ഘട്ടത്തിൽ 17 കിലോമീറ്റർ വരെ മാത്രമാണ് റാപിഡെക്സ് സർവീസ് നടത്തുക. സാഹിബാദ്, ഗാസിയാബാദ്, ഗുൽദാർ, ദുഹായ് ഡിപ്പോ, ദുഹായ് എന്നിങ്ങനെ 5 സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്.

അഞ്ച് സ്റ്റേഷനുകളിലെയും ജോലികൾ ഭൂരിഭാഗവും ഇതിനോടകം പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ റൂട്ടിൽ വിജയകരമായി സർവീസ് നടത്തുന്നതോടെ, മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് റെയിൽവേ അധികൃതരുടെ നീക്കം. അതേസമയം, സാഹിബാദിൽ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെയുള്ള 42 കിലോമീറ്റർ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ദുഹായ് ഡിപ്പോയ്ക്ക് ശേഷം മുറാദ്നഗർ, മോദി നഗർ സൗത്ത്, മോദി നഗർ നോർത്ത്, മീററ്റ് സൗത്ത് എന്നിവ ഉൾപ്പെടുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഭാഗം അടുത്തഘട്ടത്തിൽ മുൻഗണന സ്റ്റേഷനായി പരിഗണിക്കുന്നതാണ്.

Also Read: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും: ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button