Latest NewsNewsIndia

ശരദ് പവാറിനെ എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി അജിത് പവാർ

ഡൽഹി: എൻസിപി സ്ഥാപക നേതാവും പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ പാർട്ടിയുടെ ഉന്നത സ്ഥാനത്തുനിന്ന് പുറത്താക്കി. എൻസിപി വിമത വിഭാഗം നേതാവ് അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനും അവകാശവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് വിമത വിഭാഗം നേതാക്കൾ അറിയിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് ചിഹ്നം നഷ്ടപ്പെടില്ലെന്ന് ശരദ് പവാർ അനുയായികൾക്ക് ഉറപ്പ് നൽകി. ‘നമ്മുടെ കൂടെ എത്ര എം.എൽ.എമാർ ഉണ്ട് എന്നുള്ളതാണ് ഇന്നത്തെ ചർച്ച. ഇതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. പണ്ട് എനിക്ക് 68 എംഎൽഎമാരുണ്ടായിരുന്നു, കുറച്ച് സമയം കഴിഞ്ഞപ്പോൾ 62 പേർ ഞങ്ങളെ വിട്ടുപോയി. പുതുമുഖങ്ങളോടെയാണ് ഞങ്ങൾ വിജയിച്ചത്,’ ശരദ് പവാർ പറഞ്ഞു.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി: ഗുണ്ടസംഘം അറസ്റ്റിൽ

‘ആരെങ്കിലും നമ്മുടെ ചിഹ്നം എടുക്കുമെന്ന് പറഞ്ഞാൽ, പാർട്ടിയുടെ ചിഹ്നം നമ്മോടൊപ്പമുണ്ടാകുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു. പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രവർത്തകർക്കൊപ്പമാണെങ്കിൽ അത് എവിടേയും പോകില്ല. വിഷമിക്കേണ്ട… ഞാൻ നിരവധി ചിഹ്നങ്ങളിൽ മത്സരിച്ചിട്ടുണ്ട്,’ ശരദ് പവാർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button