Latest NewsNewsIndia

അതിതീവ്ര ഇടിമിന്നലേറ്റ് ആറ് പേര്‍ക്ക് ദാരുണ മരണം

 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയില്‍ ശക്തമായ ഇടിമിന്നലിനെത്തുടര്‍ന്ന് ആറുപേര്‍ മരിച്ചു. ഒരു കുട്ടിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇടിമിന്നലിനെ തുടര്‍ന്ന് മെഹ്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബര്‍വ സാഗര്‍ പ്രദേശത്ത് 5 പേരും മഹാരാജ്ഗഞ്ച് പ്രദേശത്തെ ഒരാളുമാണ് മരണപ്പെട്ടതെന്ന് ജില്ലാഭരണക്കൂടം അറിയിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: ചിന്നക്കനാലിനെ ദേശിയ ഉദ്യാനമായി പ്രഖ്യാപിക്കാൻ നിർദേശിക്കണം: സുപ്രീംകോടതി ഹര്‍ജി തള്ളി 

അസംഗഡ് ജില്ലയിലുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം പരിക്കേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നല്‍കുവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മഴ ശക്തി പ്രാപിച്ചതോടെ വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥര്‍ക്ക് വിവിധ നിര്‍ദ്ദേശങ്ങള്‍ പുറുപ്പെടുവിച്ചിരുന്നു. തകരാറുകള്‍ പരിഹരിക്കുക, അറ്റകുറ്റ പണികളില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുക തുടങ്ങിയവയാണ് പ്രധാനമായും നിര്‍ദ്ദേശങ്ങളിലുണ്ടായിരുന്നത്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ഇടയിലാണ് മഴക്കെടുതിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button