KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ: വൈദ്യുതി തൂണുകൾ ഒലിച്ചുപോയി, ആളപായമില്ല

ഉദയംകാണാക്കുണ്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്

കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ശക്തമായ മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ ഒലിച്ചുപോയി. ഇതോടെ, പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. മണ്ണൊലിച്ച് റോഡിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എഫ്. അലക്‌സാണ്ടര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.

Read Also : രേ​ഖ​ക​ളി​ല്ലാതെ അനധികൃതമായി കടത്താൻ ശ്രമം: 41.78 ലക്ഷം രൂപയുമായി കർണാടക സ്വദേശി അറസ്റ്റിൽ

തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് വെള്ളാട് വില്ലേജ് കാപ്പിമലയിലാണ് നേരത്തേ ഉരുള്‍പൊട്ടിയിരുന്നത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടെ 57 പേരെ മാറ്റത്താമസിപ്പിച്ചിരുന്നു. വ്യാപക കൃഷിനാശവുമുണ്ടായി.

കനത്ത മഴയെ തുടർന്ന്, ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button