KeralaLatest NewsNews

മൺസൂൺ: യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മൺസൂൺ യാത്രകൾ സുരക്ഷിതമായിരിക്കാൻ ഒരൽപം കരുതലാകാമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

Read Also: ബാങ്ക് ജോലിക്കായി തയ്യാറെടുക്കുന്നവരാണോ? പുതുക്കിയ ഈ മാനദണ്ഡത്തെ കുറിച്ച് തീർച്ചയായും അറിയൂ

മോശം കാലാവസ്ഥ യാത്രയ്ക്ക് തീരെ അനുയോജ്യമല്ലെന്ന് മനസിലാക്കണം. അൽപസമയ ലാഭത്തിനായി അപരിചിതമായ വഴികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വേഗത കുറച്ച് വാഹനം ഓടിക്കണം. മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് ഒഴിവാക്കുക.. ടയറുകൾ, വൈപ്പർ, ബ്രേക്ക്, ഹെഡ് ലൈറ്റുകൾ, ഇൻഡിക്കേറ്റുകൾ തുടങ്ങിയവ നല്ല കണ്ടീഷൻ ആണെന്ന് ഉറപ്പ് വരുത്തുക. ടയർ പഞ്ചറായാൽ മാറ്റിയിടാൻ സ്‌പെയർ വീൽ, വീൽസ്പാനെർ, ജാക്ക് എന്നിവ വാഹനത്തിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. വളവുകളിൽ യാതൊരു കാരണവശാലും ഓവർ ടേക്ക് ചെയ്യരുത്.
സൈറ്റ് ഡിസ്റ്റൻസ് കുറഞ്ഞ ഗാട്ട് റോഡുകളിലെ മാൻഡേറ്ററി/ കോഷനറി സൈൻ ബോർഡുകൾ വളരെ ഗൗരവമുള്ളതാണെന്നറിയുക. അതനുസരിച്ച് മാത്രം ഡ്രൈവ് ചെയ്യുക.

കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക. മഴ കുറയുമ്പോൾ കോടമഞ്ഞ് മൂടുന്നതാണ് ഇടുക്കി ജില്ലയിലെ മിക്കവാറും റോഡുകളും. പ്രതികൂല കാലാവസ്ഥയിൽ റോഡിന്റെ അവസ്ഥ ഏത് നിമിഷവും മാറാം. മുന്നോട്ടുള്ള കാഴ്ച എപ്പോൾ വേണമെങ്കിലും തടസ്സപ്പെടാം. അതിനാൽ ശ്രദ്ധിച്ചായിരിക്കണം വാഹനം ഡ്രൈവ് ചെയ്യേണ്ടത്. ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കൈവശം കരുതണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു.

Read Also: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: പിടിച്ചെടുത്തത് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button