AlappuzhaLatest NewsKeralaNattuvarthaNews

കാ​ണി​ക്ക​വ​ഞ്ചി​യി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ചു: പ്രതി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് കു​ട​വൂ​ർ ചാ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹാ​ദി​യെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: സ​ക്ക​രി​യ ബ​സാ​റി​ലെ ഹാ​ഷ്മി​യ മ​ഖാം മ​സ്ജി​ദി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച​യാ​ൾ പൊലീസ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് കു​ട​വൂ​ർ ചാ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹാ​ദി​യെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഡി​വൈ.​എ​സ്.​പി എ​ൻ.​ആ​ർ. ജ​യ​രാ​ജി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​റ​ണാ​കു​ള​ത്തു​നി​ന്നാണ് പ്രതിയെ​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യുവതീ-യുവാക്കള്‍ പള്ളികളില്‍ പോകുന്നില്ല, പലയിടത്തും പള്ളികള്‍ വില്‍പ്പനയ്ക്ക്: എം.വി ഗോവിന്ദന്‍

ക​ഴി​ഞ്ഞ 29-ന് ആണ് സംഭവം. പ​ക​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​സ്ജി​ദി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ണി​ക്ക വ​ഞ്ചി പൊ​ളി​ച്ച് അ​തി​ലു​ണ്ടാ​യി​രു​ന്ന പ​ണം മോ​ഷ്​​ടി​ക്കു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്തു. പ​ള്ളി​യു​ടെ സ​മീ​പ​ത്തെ വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ​ നി​ന്നു​ള്ള ചി​ത്ര​മാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന നൽകിയത്. ‌‌

തി​രു​വ​ന​ന്ത​പു​ര​ത്തും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button