Latest NewsNewsIndia

കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രം അഴിമതി: വിമർശനവുമായി പ്രധാനമന്ത്രി

റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് അതിന്റെ എടിഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി. റായ്പൂർ സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ജീവനക്കാർ രാജിവെച്ചിട്ടില്ല, പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ! വ്യക്തത വരുത്തി ആകാശ എയർ സിഇഒ

കോൺഗ്രസ് അഴിമതിയ്ക്ക് ഗ്യാരണ്ടിയാണെങ്കിൽ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പ് താനാണ്. കോൺഗ്രസിന് അഴിമതിയില്ലാതെ ശ്വസിക്കാൻ പോലും സാധിക്കില്ല. ഛത്തീസ്ഗഢിലെ അഴിമതി നിറഞ്ഞ സർക്കാർ ദുർഭരണത്തിന്റെ മാതൃകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഢിൽ മദ്യനിരോധനം നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ല. ഇതുവഴി സംസ്ഥാനത്തെ സ്ത്രീകളെ കോൺഗ്രസ് സർക്കാർ വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോടികളുടെ മദ്യ അഴിമതിയാണ് അവർ നടത്തിയത്. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിൽ അഴിമതി പണം കുമിഞ്ഞു കൂടി. മദ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിൽ അഴിമതി നടന്നത്, അഴിമതി നടക്കാത്ത വകുപ്പുകളൊന്നുമില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read Also: ‘അണ്‍കറപ്റ്റഡ് ലീഡര്‍ വിത്ത് വിഷൻ ഫോര്‍ ദി സ്റ്റേറ്റ്’ അതാണ് നമ്മുടെ സിഎം: പിണറായിയെ വാനോളം പുകഴ്ത്തി ഭീമൻ രഘു

shortlink

Related Articles

Post Your Comments

Related Articles


Back to top button