Latest NewsNewsBusiness

കൊച്ചി- വിയറ്റ്നാം സർവീസ്: ആദ്യ പറക്കലിന്റെ തീയതിയും സമയവും പ്രഖ്യാപിച്ചു

വിയറ്റ്ജെറ്റ് വിമാന കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്

കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള വിമാന സർവീസിന്റെ തീയതിയും സമയവും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12നാണ് ആദ്യ യാത്ര ആരംഭിക്കുക. കൊച്ചിയെയും വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ഇതോടെ, വിയറ്റ്നാമിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് എളുപ്പത്തിലും വേഗത്തിലും കേരളത്തിലേക്ക് എത്താൻ സാധിക്കും.

വിയറ്റ്ജെറ്റ് വിമാന കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.50-ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാവിലെ 6.40-നാണ് എത്തിച്ചേരുക. ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്കുള്ള തിരിച്ചുള്ള സർവീസ് വിയറ്റ്നാമിലെ പ്രാദേശിക സമയം രാത്രി 7.20ന് പുറപ്പെട്ട്, ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിൽ എത്തിച്ചേരും. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയ്ക്കും വിയറ്റ്നാമിനും ഏറെ കരുത്ത് പകരുന്ന സർവീസ് കൂടിയാണിത്.

Also Read: മകളെ 1,500 രൂപയ്ക്ക് യുവാവിന് വിറ്റ് അമ്മ: കുഞ്ഞിനെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു: പ്രതികള്‍ പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button