KeralaLatest NewsNews

സ്‌കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം: നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്‌കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ജില്ലയിൽ എച്ച്1എൻ1 പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ്, സിപിഎം കൂടെനിൽക്കണമെന്ന് കുഞ്ഞാലിക്കുട്ടി

വായുവിലൂടെയാണ് എച്ച്1എൻ1 വൈറസ് പടരുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും രോഗം ഗുരുതരമായി ബാധിച്ചേക്കാം. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

2009ന് ശേഷം മലപ്പുറത്ത് കൂടുതൽ എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. കുട്ടികളിലാണ് രോഗം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അതേസമയം, ജില്ലയിൽ എലിപ്പനി ബാധിതരുടെയും ഡെങ്കിപ്പനി ബാധിതരുടെയും എണ്ണവും വർദ്ധിക്കുന്നുണ്ട്.

Read Also: മോട്ടോ ജി75 4ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും പരിചയപ്പെടാം

shortlink

Related Articles

Post Your Comments

Related Articles


Back to top button