Latest NewsIndiaNews

യുവതി രാത്രി കാമുകന്റെ വീട്ടിൽ, നാട്ടുകാർ പിടികൂടി കെട്ടിയിട്ടു: വിവാഹം കഴിപ്പിച്ച്‌ നല്‍കി ഭര്‍ത്താവ്

ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുക ആയിരുന്നു ഭർത്താവ്

 പട്‌ന: രാത്രി കാമുകനെ കാണാൻ പോയ യുവതിയെ നാട്ടുകാർ പിടികൂടി. ബിഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ജോലിക്ക് പോയ സമയം രാത്രി വൈകി യുവതി കാമുകനെ കാണാന്‍ വീട്ടിലെത്തിയപ്പോൾ ബന്ധുക്കള്‍ കൈയോടെ പിടികൂടുകയായിരുന്നു. യുവാവിനെ മര്‍ദിക്കുകയും ഇരുവരെയും കെട്ടിയിടുകയും ചെയ്തു. വിവരം അറിഞ്ഞ് ഭര്‍ത്താവ് എത്തുകയായിരുന്നു.

പ്രണയത്തിലാണെന്ന് അറിയിച്ചതിനെ പിന്നാലെ ഇരുവരെയും ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുക ആയിരുന്നു ഭർത്താവ്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു.

READ ALSO: അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് മാസം 2750 രൂപ പെന്‍ഷന്‍!! പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

കാമുകന്‍ ശിവക്ഷേത്രത്തില്‍ വച്ച്‌ യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൂടി നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും കാണാം. കാമുകന്‍ സിന്ദൂരം തൊടുമ്പോള്‍ യുവതി പൊട്ടിക്കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയുടെ കാമുകന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button