Latest NewsNewsTechnology

വീഡിയോകൾ ഇനി ഉയർന്ന ക്വാളിറ്റിയിൽ അയക്കാം! കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

തുടക്കത്തിൽ ഐഒഎസ് ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാകുക

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ചിത്രങ്ങൾ പോലെ തന്നെ ഹൈ ക്വാളിറ്റിയിൽ വീഡിയോകളും അയക്കാനുള്ള ഫീച്ചറുമായാണ് ഇത്തവണ വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് വീഡിയോ പങ്കുവയ്ക്കുമ്പോൾ അവയുടെ യഥാർത്ഥ ക്വാളിറ്റി നിലനിർത്താൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.

ഹൈ ക്വാളിറ്റി വേണമെങ്കിൽ വീഡിയോ അയക്കുമ്പോൾ, ഓരോ സമയവും പ്രത്യേക ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. വീഡിയോയുടെ സൈസ് കുറയ്ക്കണമെങ്കിൽ അതിനും സാധിക്കുന്നതാണ്. ഉയർന്ന ക്വാളിറ്റിയിൽ വീഡിയോ അയക്കുകയാണെങ്കിൽ, എച്ച്ഡി എന്ന പ്രത്യേക ടാഗ് ഉണ്ടായിരിക്കുന്നതാണ്. എച്ച്ഡി വീഡിയോകൾ അയക്കുമ്പോൾ നിലവിലെ 880×416 ൽ നിന്ന് 1296×608 ലേക്കാണ് റെസലൂഷൻ മാറുക. തുടക്കത്തിൽ ഐഒഎസ് ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാകുക.

Also Read: 63കാരന്റെ കൊലപാതകം മോഷണശ്രമത്തിനിടെ, ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി: അയൽവാസികള്‍ പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button