Latest NewsIndiaNews

മദ്യവില 20% കൂട്ടി കര്‍ണാടക

ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റതിനു ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ സര്‍ക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. ബജറ്റില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 20 ശതമാനം വര്‍ധിപ്പിച്ചു. ബിയറുള്‍പ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തില്‍ നിന്ന് 185 ശതമാനമായി ഉയര്‍ത്തുമെന്നും ബജറ്റില്‍ അദ്ദേഹം അറിയിച്ചു. എക്സൈസ് തീരുവയില്‍ വര്‍ദ്ധനവുണ്ടായെങ്കിലും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ മദ്യവില കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സ്ത്രീപീഡനക്കേസിൽ വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്: ഫ്രാങ്കോ മുളയ്ക്കൽ

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലുള്ള അഞ്ച് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുവേണ്ടി പ്രതിവര്‍ഷം 52,000 കോടി രൂപ ചെലവഴിക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്. 1.3 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ പദ്ധതികള്‍. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്ന സദാചാര ഗുണ്ടായിസവും വര്‍ഗീയവത്കരണവും നിരോധിക്കുമെന്ന പ്രഖ്യാപനവും ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായി. ഇതിലൂടെ ക്രമസമാധാനത്തോടുള്ള പ്രതിബദ്ധത കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button