Latest NewsNewsBusiness

തമിഴ്നാട്ടിൽ ഹോട്ടൽ മുറികളുടെ വാടക കുതിച്ചുയർന്നേക്കും! കാരണം ഇതാണ്

പുതിയ മാറ്റങ്ങൾ ചെറിയ ലോഡ്ജുകൾക്കും, ആഡംബര ഹോട്ടലുകൾക്കും വളരെയധികം ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം

തമിഴ്നാട്ടിൽ ഹോട്ടൽ മുറികളുടെ വാടക വൻ തോതിൽ കുതിച്ചുയരാൻ സാധ്യത. ഹോട്ടലുകളിലും ലോഡ്ജുകളിലും അതിഥികളുടെ ഡ്രൈവർമാർക്ക് ഡോർമിറ്ററി, ടോയ്‌ലറ്റ് സേവനങ്ങൾ എന്നിവ നൽകണമെന്ന തമിഴ്നാട് സർക്കാർ ഇതിനോടകം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടൽ മുറികളുടെ വില കുതിച്ചുയരാൻ സാധ്യത. അതേസമയം, കൂടിയാലോചനകൾ ഇല്ലാതെയാണ് ഇത്തരത്തിലൊരു ഉത്തരവ് സർക്കാർ നടപ്പാക്കിയതെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചിട്ടുണ്ട്.

അതിഥികളുടെ ഡ്രൈവർമാർക്ക് ഒരു ഡോർമിറ്ററി, കട്ടിലിനെ ചുറ്റും നടക്കാൻ മതിയായ ഇടം, ഓരോ 8 കിടക്കകൾക്കും ഒരു ടോയ്‌ലറ്റ്, പ്രത്യേക കുളിമുറി എന്നിവ ഒരുക്കണമെന്ന് തമിഴ്നാട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. തമിഴ്നാട് കമ്പൈൻഡ് ഡെവലപ്മെന്റ് ആൻഡ് ബിൽഡിംഗ് ചട്ടങ്ങൾ- 2019 ഭേദഗതി ചെയ്താണ് ഇത്തവണ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Also Read: വാഗ്ദാനം ചെയ്ത സൗജന്യങ്ങള്‍ നടപ്പിലാക്കാന്‍ 52,000 കോടി വേണം, നികുതികൾ കൂട്ടി സിദ്ധരാമയ്യ

പുതിയ മാറ്റങ്ങൾ ചെറിയ ലോഡ്ജുകൾക്കും, ആഡംബര ഹോട്ടലുകൾക്കും വളരെയധികം ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം. ഇത്തരം ഒരു നിയമം പ്രാബല്യത്തിലാകുന്നതോടെ ഡ്രൈവർമാർക്ക് പ്രത്യേക താമസസൗകര്യം ഒരുക്കാൻ ഹോട്ടലുകൾക്ക് ഭൂമി ഏറ്റെടുക്കേണ്ടി വന്നേക്കാം. ഹോട്ടലുകളിൽ ഭൂരിഭാഗവും നഗരം സ്ഥിതി ചെയ്യുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ കൂടുതൽ ചിലവേറിയ പ്രക്രിയയായി മാറുന്നതാണ്. ഹോട്ടലിന്റെയോ ലോഡ്ജിന്റെയോ പരിസരത്തോ 250 മീറ്ററിനുള്ളിലോ ഡോർമിറ്ററി നൽകാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button