KeralaLatest NewsNews

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ എംവിഡി പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് ബസിന് പിഴ ചുമത്തിയത്.

Read Also: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക വിനോദ യാത്രകള്‍ അവസാനിപ്പിച്ച് ഓഷ്യന്‍ ഗേറ്റ്

നേരത്തെ വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിയ്ക്കും മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരുകയും ചെയ്തു. കൽപ്പറ്റയ്ക്കും കാസർഗോഡ് കറന്തക്കാടിനും പിന്നാലെ മട്ടന്നൂരിലെ ആർടി ഓഫീസിലേയും ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.

Read Also: സ്ത്രീപീഡനക്കേസിൽ വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്: ഫ്രാങ്കോ മുളയ്ക്കൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button