ന്യൂഡല്‍ഹി: 2024 ജനുവരി മാസത്തിനുള്ളില്‍ 42 സുപ്രധാനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓരോന്നും 5000 കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് വരുന്ന പദ്ധതികളാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാര്‍ ഓരോ പദ്ധതിയുടെയും നേരിട്ടുള്ള വിശകലനം നടത്തും. 9 മാസ യാത്ര (9-Month Yatra) എന്ന പേരിലാണ് മന്ത്രിമാരുടെ വിശകലനം. പദ്ധതികളുടെ ഗുണം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വേഗത്തില്‍ നടപ്പിലാക്കുന്നതിനും വേണ്ടിയാണിത്.
Read Also: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: ഇന്നത്തെ നിരക്കുകളറിയാം
വരുന്ന റിപ്പബ്ലിക് ദിനത്തിന് മുമ്പായി ഈ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് വിവിധ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതില്‍ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ ചെനാബ് പാലവും ഉള്‍പ്പെടും. കൂടാതെ ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലൈന്‍ പ്രൊജക്ട്, തമിഴ്നാട്ടിലെ പാമ്പന്‍ റെയില്‍വേ പാലം, അമൃത്സര്‍-ജാംനഗര്‍ എക്സ്പ്രസ് വേ, ദ്വാരക എക്സ്പ്രസ് വേ, ഡെല്‍ഹി-മീറത്ത് റാപ്പിഡ് ട്രാന്‍സിറ്റ് സംവിധാനം, പുനെ, ബെംഗളൂരു എന്നിവടങ്ങളിലെ മെട്രോ പദ്ധതികള്‍, 18000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെഹ്സന-ബാതിന്‍ഡ ഗ്യാസ് പൈപ്പ് ലൈന്‍, 4ജി നെറ്റ് വര്‍ക്ക് സാച്ചുറേഷന്‍ പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
Post Your Comments