Latest NewsNewsIndia

ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാം! ഇന്ത്യൻ പൗരന്മാരെ അതിഥികളായി ക്ഷണിച്ച് ഐഎസ്ആർഒ

ജൂലൈ 14- ന് ഉച്ചയ്ക്ക് 2.35- നാണ് വിക്ഷേപണം

രാജ്യത്തിന്റെ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നായ ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാൻ അവസരം. ഇന്ത്യൻ പൗരന്മാരെ ലോഞ്ചിംഗ് ദിവസം അതിഥികളായി ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്നാണ് വിക്ഷേപണം കാണാൻ സാധിക്കുക. വിക്ഷേപണം നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ivg.shar.gov.in/VSCREGISTERAT-IO എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. ഏകദേശം 5000- ത്തോളം ആളുകൾക്കാണ് വിക്ഷേപണം നേരിട്ട് കാണാനുള്ള അവസരം.

ബൈനോക്കുലർ, ടെലിസ്കോപ്പ് തുടങ്ങിയ വസ്തുക്കൾ ഇല്ലാതെയാണ് വിക്ഷേപണം കാണാൻ കഴിയുക. കൂടാതെ, ലോഞ്ചറിന്റെയും സാറ്റലൈറ്റിന്റെയും വിവരങ്ങൾ ദൃശ്യ രൂപത്തിൽ വിശദീകരിച്ച് നൽകുന്നതിനായി വലിയ സ്ക്രീനുകളും സ്ഥാപിക്കും. ഈ സ്ക്രീനിലൂടെ ലോഞ്ചിംഗിന് മുൻപും, ശേഷവുമുള്ള കാര്യങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്. ജൂലൈ 14- ന് ഉച്ചയ്ക്ക് 2.35- നാണ് വിക്ഷേപണം.

Also Read: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: പിടിച്ചെടുത്തത് കാറിൽ കടത്തിയ 100 കിലോയിലധികം കഞ്ചാവ്, നാലുപേർ പിടിയിൽ

ലോഞ്ചിംഗ് കാണുന്നതിനായി നേരിട്ട് എത്തുന്നവർ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമായും എടുത്തിരിക്കണം. കൂടാതെ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, മറ്റ് വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവയും സമർപ്പിക്കേണ്ടതുണ്ട്. അതേസമയം, നേരിട്ട് എത്താൻ കഴിയാത്തവർക്ക് യൂട്യൂബ് ലൈവ് സ്ട്രീമിംഗ് മുഖാന്തരം കാണാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button