Latest NewsNewsIndiaCrime

മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു: 2 പേർ അറസ്റ്റിൽ

ചെന്നൈ: മൊബൈൽ ഫോൺ മോഷണം നടത്താനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. ചെന്നൈ കണ്ടൻചാവടി സ്വദേശിനി എസ് പ്രീതി (22) ആണ് മരിച്ചത്. പ്രതികളായ മണിമാരൻ, വിഘ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

കോട്ടൂർപുറത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രീതി ട്രെയിനിൽ വാതിലിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുമ്പോൾ പ്രതികൾ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത് ചെറുക്കുന്നതിനിടെയാണ് പ്രീതി ട്രെയിനിൽ നിന്ന് വീണത്. ഫോണുമായി കവർച്ച സംഘം രക്ഷപ്പെട്ടു. ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഏകീകൃത സിവിൽ കോഡ്: ഇഎംഎസിന്റെ നിലപാട് കൃത്യമാണെന്ന് എംവി ഗോവിന്ദൻ

പ്രീതി ട്രെയിനിൽ നിന്ന് വീണപ്പോൾ അവിടെയുണ്ടായിരുന്നവർ ഉടൻ ആംബുലൻസ് വിളിക്കുകയോ അടിയന്തര ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് സഹോദരൻ ആരോപിച്ചു. അവിടെയുണ്ടായിരുന്ന ഒരാൾ പ്രീതിയുടെ ഐഡി കാർഡിൽ ഉണ്ടായിരുന്ന നമ്പറിൽ വിളിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button