Latest NewsIndiaNews

തക്കാളിയ്ക്ക് ബോഡി ​ഗാർഡിനെ നിയമിച്ച് കച്ചവടക്കാരൻ !!

രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ് ബോഡി ​ഗാർഡുകൾ കടയ്ക്ക് മുന്നിൽ നിൽക്കുക.

ന്യൂഡൽഹി : രാജ്യത്ത് തക്കാളി വില വർദ്ധിച്ചതിനു പിന്നാലെ തോട്ടങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ തക്കാളിയാണ് മോഷണം പോകുന്നത്. ഇത്തരം മോഷണങ്ങൾ പെരുകിയതോടെ തക്കാളിക്ക് ബോഡി ​ഗാർഡിനെ നിയമിച്ചിരിക്കുകയാണ് യുപി സ്വദേശിയും സമാജ് വാദി പാർട്ടി പ്രവർത്തകനുമായ അജയ് ഫൗജി. തന്റെ പച്ചക്കറി കടയ്ക്ക് കാവലായി രണ്ട് ബോഡി ​ഗാർഡുകളെയാണ് ഇയാൾ നിയമിച്ചത്.

read also: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ് ബോഡി ​ഗാർഡുകൾ കടയ്ക്ക് മുന്നിൽ നിൽക്കുക. തക്കാളി വിലയുമായി ബന്ധപ്പെട്ട് കടയിലെത്തുന്ന ആളുകൾ അനാവശ്യമായി വിലപേശാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് രണ്ട് ബോഡി ​ഗാർഡുകളെ നിയമിച്ചുവെന്ന് ഫൗജി പറഞ്ഞു. എന്നാൽ എത്രയാണ് ഇവരുടെ ശമ്പളമെന്ന് ഫൗജി വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button