Latest NewsKeralaNews

സംസ്ഥാനത്ത് 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടി

കൊച്ചി: സംസ്ഥാനത്ത് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടി. എച്ച്ഐവി നിരക്ക് കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രങ്ങൾ പൂട്ടിയതെന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷൻ പറഞ്ഞു. എച്ച്ഐവി പരിശോധനയും കൗൺസിലിം​ഗുകളുമാണ് ഈ കേന്ദ്രങ്ങളിൽ നടത്തിയിരുന്നത്.

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷന്റെ കീഴിൽ 150 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

മെഡിക്കൽ കോളേജുകൾ, ജില്ല-താലൂക്ക് ആശുപത്രികൾ, സെൻട്രൽ ജയിലുകൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുളളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ നിർത്തലാക്കിയത്. ഒമ്പത് കേന്ദ്രങ്ങളാണ് ജില്ലയിൽ പൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button