Latest NewsNewsInternational

അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും: ഗോള്‍ഡ്മാന്‍ സാക്‌സ്

മോദി ഭരണത്തില്‍ ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി: അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം. ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്‌സാണ് പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്. 1.4 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നുമാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ കണ്ടെത്തല്‍. 2075ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 52.5 ട്രില്യണ്‍ ഡോളറായി ഉയരുകയും അമേരിക്കയെ പിന്തള്ളി ചൈനക്ക് പിന്നില്‍ രണ്ടാമതാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നത്.

Read Also; പാക് ഭീകരരുടെ വീടുകളെന്ന് സംശയം: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ പോലീസ് റെയ്ഡ്

ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയുടെ അനുപാതം മികച്ചതാണ്. സാങ്കേതികവിദ്യയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പുരോഗതി കൈവരിച്ചു. ജനസംഖ്യാ വളര്‍ച്ച മാത്രം ജിഡിപിയുടെ വികസനത്തിന് കാരണമാകില്ല. നവീകരണവും തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കലും പ്രധാനമാണ്. മൂലധന നിക്ഷേപം മുന്നോട്ടുള്ള വളര്‍ച്ചയുടെ ഒരു പ്രധാന പ്രേരകമാണെന്നും ആനുപാതികമായ ജനസംഖ്യാ വളര്‍ച്ച ഭാവിയില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button