ThiruvananthapuramKeralaNattuvarthaLatest NewsNews

മോ​ഷ​ണ​ക്കേ​സ് പ്രതി സ്​റ്റേഷനിൽ നിന്ന്​ രക്ഷപ്പെട്ടു

ക​ല്ല​മ്പ​ലം സ്വ​ദേ​ശി ശ്രീ ​ശു​ഭ​ൻ (25) ആ​ണ് തുമ്പ സ്റ്റേ​ഷ​നി​ൽ നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്

ക​ഴ​ക്കൂ​ട്ടം: മോ​ഷ​ണ​ക്കേ​സി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി പൊലീസ് സ്റ്റേ​ഷ​നി​ൽ നി​ന്ന്​ ര​ക്ഷ​പെ​ട്ടു. ക​ല്ല​മ്പ​ലം സ്വ​ദേ​ശി ശ്രീ ​ശു​ഭ​ൻ (25) ആ​ണ് തുമ്പ സ്റ്റേ​ഷ​നി​ൽ നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : ചാരായവുമായി വയോധികൻ അറസ്റ്റിൽ: വീ​ട്ടി​ൽ നി​ന്ന്​ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട്​ മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ല​ത്ത് മോ​ഷ​ണക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ഇ​യാ​ളെ തു​മ്പ​യി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലും വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ലും ഇ​യാ​ള​ല്ല പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കൈ​വി​ല​ങ്ങി​ടാ​തെ​യാ​ണ്​ പ്ര​തി​യെ സ്റ്റേ​ഷ​നി​ൽ ഇ​രു​ത്തി​യി​രു​ന്ന​ത്.

രാ​ത്രി എ​ട്ടു മ​ണി​യോ​ടെ സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ ഇ​യാ​ളെ പൊ​ലീ​സു​കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പിടികൂടാനായില്ല. കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ദ്യാേ​ഗ​സ്ഥ​രെ​ത്തു​ന്ന​തി​ന് തൊ​ട്ടു മു​മ്പാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. തു​മ്പ പൊ​ലീ​സ് ഇയാൾക്കായി തി​ര​ച്ചി​ൽ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button