Life Style

ഹൃദയാഘാതവും കാരണങ്ങളും

ലോകമെമ്പാടും നിരവധിപേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന രോഗങ്ങളില്‍ ഒന്നാണ്ഹൃദ്രോഗം, പ്രത്യേകിച്ച് ഹൃദയാഘാതം. പാശ്ചാത്യരേക്കാള്‍ താരതമ്യേന 10 മുതല്‍ 15 വര്‍ഷം നേരത്തെ തന്നെ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 40 വയസ്സിന് താഴെ ഹൃദയാഘാതത്തിന് ഇരയാകുന്നവര്‍ ഏകദേശം 40% ആണ്.

Read Also; പാഴ്‌സൽ ഡെലിവറി: ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയ്ക്ക് നഷ്ടമായത് 1.38 ലക്ഷം രൂപ

ഹൃദയാഘാതം ഒരു ജീവിതശൈലീ രോഗമാണ്, ഇതിന്റെ പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലിയാണ്. ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ജീവിതത്തിന്റെ രണ്ടാം ഘട്ടം മുതല്‍ കൊഴുപ്പ് നിക്ഷേപിക്കുന്ന ഈ പ്രക്രിയ ആരംഭിക്കുന്നു. ഈ പ്രക്രിയ പുരോഗമിക്കുന്നതും തടസ്സപ്പെടുന്നതും നമ്മുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഹൃദയാഘാതം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കണം.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളെ മോഡിഫൈബിള്‍ നോണ്‍മോഡിഫൈബിള്‍ എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രായം, ലിംഗഭേദം, ജനിതക ഘടന അല്ലെങ്കില്‍ കുടുംബ ചരിത്രം എന്നിവയാണ് നോണ്‍മോഡിഫൈബിള്‍ അപകട ഘടകങ്ങള്‍. ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ് മെലിറ്റസ്, പുകവലി, ഉയര്‍ന്ന കൊളസ്ട്രോള്‍, പൊണ്ണത്തടി, ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവ മോഡിഫൈബിള്‍ അപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്.

 

പച്ചക്കറികളും പഴങ്ങളും, ബീന്‍സ്, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ ഉയര്‍ന്ന ഫൈബറും കുറഞ്ഞ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക. ഉപ്പ്, പഞ്ചസാര, മദ്യം, റെഡ് മീറ്റ്, കൊഴുപ്പ് നിറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തണം.

യുവാക്കളില്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം പുകവലിയാണ്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്ന വീക്കം (ഇന്‍ഫ്ളമേഷന്‍സ്) വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വല്ലപ്പോഴുമുള്ള പുകവലി പോലും അപകടകരമാണ്. ഹൃദയാഘാത ലക്ഷണങ്ങള്‍ മൂലം എത്തുന്ന ഭൂരിഭാഗം പേരുടെയും കാരണം പുകവലിയാണ്. പുകവലി നിര്‍ത്തിയ ഉടന്‍ തന്നെ ഹൃദ്രോഗ സാധ്യത കുറയാന്‍ തുടങ്ങുകയും പുകവലി ഉപേക്ഷിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ ഇത് 50 ശതമാനമായി കുറയുകയും ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം മറ്റൊരു കാരണമാണ്. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കൂടാതെ പ്രമേഹ സാധ്യതയും കുറയ്ക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button