KeralaLatest NewsNews

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഒരു ശതമാനം വർദ്ധിപ്പിക്കണം: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഒരു ശതമാനത്തിന്റെ താൽക്കാലിക വർധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിവിധ പദ്ധതികളിലായി കുടിശ്ശികയുള്ള പണം എത്രയും വേഗം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ട്.

Read Also: ഹിന്ദുമതം സ്വീകരിച്ചെന്ന് സീമ, യുവതി പാക് ഏജന്റാകാൻ സാധ്യതയുണ്ട്, മടക്കി അയക്കണമെന്ന് മുഫ്തി അസദ് ഖാസ്മി

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും ജിസ്ടി നഷ്ടപരിഹാരം നിർത്തിയതും കാരണം ഈ വർഷം വലിയ സാമ്പത്തിക ഞെരുക്കമാണ് കേരളത്തെ കാത്തിരിക്കുന്നത്. ഇത് മറികടക്കാനാണ് കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. അഞ്ച് ശതമാനമായിരുന്ന കടമെടുപ്പ് പരിധി നിലവിൽ മൂന്നു ശതമാനമാണ്. 2.2 ശതമാനം മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളൂ. പരമാവധി അച്ചടക്കം പാലിച്ചതുകൊണ്ടാണിത്. സംസ്ഥാന നികുതി വീതംവയ്ക്കുമ്പോഴും കേരളത്തിന് കടുത്ത അവഗണനയാണ്. പത്താം ധനകമ്മീഷനിൽ നികുതിവിഹിതം 3.875 ശതമാനമായിരുന്നു. ഇത് പതിനഞ്ചിൽ 1.92 ശതമാനമായി. ജനസംഖ്യാ നിയന്ത്രണത്തിലടക്കമുള്ള നേട്ടം സംസ്ഥാനത്തിനുനുള്ള ആനുകൂല്യം കുറയ്ക്കാൻ കാരണമാക്കാരുതെന്ന് ധനമന്ത്രി പറഞ്ഞു.

വരുമാനത്തിന്റെ 62 ശതമാനവും തനതു മാർഗങ്ങളിലൂടെ കണ്ടെത്തുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യമാണ്. ആരോഗ്യ ഗ്രാന്റ് കുടിശ്ശികയായ 371.36 കോടി രൂപ, വിവിധ പെൻഷൻ പദ്ധതികളിലായി 521.95 കോടി രൂപ, അധ്യാപകർക്ക് യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കിയ വകയിൽ 750.93 കോടി രൂപ, പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതി പ്രകാരമുള്ള 1925 കോടി രൂപ എന്നിവ ഉടൻ അനുവദിക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകുന്നതിന് ഒരു കാരണം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: ഈ അസുഖത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button