Latest NewsNewsIndia

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണം: വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

ഡൽഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയെ വെല്ലുവിളിച്ച് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണമെന്ന് ബ്രിജ് ഭൂഷണ്‍ വെല്ലുവിളിച്ചു.

രാജ്യത്തിന്റെ അഭിമാന ദൗത്യം ‘ചന്ദ്രയാന്‍ 3’: വിക്ഷേപണം വിജയകരം

ജയം എപ്പോഴും സത്യത്തിനാണെന്നും ട്വിറ്ററിലെ കളി അവസാനിപ്പിച്ച്, പ്രിയങ്ക തിരഞ്ഞെടുപ്പനെ നേരിടാന്‍ തയ്യാറാകണമെന്നും ബ്രിജ് ഭൂഷണ്‍ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണെ ഡബ്ല്യുഎഫ്ഐ മേധാവി സ്ഥാനത്ത് നിന്ന് ഉടന്‍ പുറത്താക്കണമെന്നും അറസ്റ്റിന് പുറമെ നീതിപൂര്‍വകമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രിയങ്കയുടെ ട്വീറ്റിന് മറുപടിയായാണ് ബ്രിജ് ഭൂഷൺ ഇക്കാര്യം വ്യക്തമാക്കിയത്.

‘ജോസഫ് മാഷേ, ഉള്ളിലെ മതവിരോധം ക്ലാസ്സ് റൂമിൽ എഴുന്നള്ളിച്ചത് തെറ്റ്, താങ്കൾ ഇത്തരം വാക്കുകൾ നിർത്തുക’: ജോൺ ഡിറ്റോ

‘പ്രിയങ്ക ഗാന്ധിയും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും എനിക്കെതിരെ ഗൂഢാലോചന നടത്തി. പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ആരെയും കുറ്റവാളിയായി കണക്കാക്കുന്നില്ല. പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും കോടതികളില്‍ വിശ്വാസമില്ലെന്ന് തോന്നുന്നു. അതിനാലാണ്, എല്ലാ കേസിലും മാധ്യമ വിചാരണ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്.’ ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button