KeralaLatest NewsNews

കേരളത്തിൽ നിന്നും പുതിയ ട്രെയിനുകൾ, പ്രയോജനം തമിഴ്നാടിന്! ദുരിതത്തിലായി തെക്കൻ കേരളം

എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ ഉണ്ടെങ്കിലും, പാലക്കാട്, മധുര വഴിയാണ് സർവീസ് നടത്തുന്നത്

കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും, ദുരിതത്തിലായിരിക്കുകയാണ് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകൾ. പ്രത്യക്ഷത്തിൽ ട്രെയിനുകൾ കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിലും, ഇവയുടെ പ്രയോജനം മുഴുവനും ലഭിക്കുന്നത് തമിഴ്നാടിനാണ്. നിലവിൽ, തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർണ്ണമായും തമിഴ്നാടിന് പ്രയോജനം തരത്തിലായെന്നാണ് പരാതി.

എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ ഉണ്ടെങ്കിലും, പാലക്കാട്, മധുര വഴിയാണ് സർവീസ് നടത്തുന്നത്. കൂടാതെ, മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് തുടങ്ങാൻ തീരുമാനിച്ച സർവീസും പാലക്കാട്, മധുര വഴിയാണ് സർവീസ് നടത്തുക. ഇതോടെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള തീർത്ഥാടകര്‍ മധുരയിൽ എത്തിയശേഷം അവിടെനിന്നും രാമേശ്വരത്തേക്ക് ട്രെയിൻ കയറേണ്ട സ്ഥിതിയാണ് ഉള്ളത്. ഒ.രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് അമൃത എക്സ്പ്രസ് സർവീസ് ആരംഭിച്ചത്.

Also Read: ഒരാനയ്ക്ക് ഒരു കോടി വരെ! കേരളത്തിലെ ആനകളെ ഗുജറാത്തിലേക്ക് കടത്താൻ നീക്കം: കൊണ്ടുപോകുന്നത് ചികിത്സക്കെന്ന പേരിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button