KeralaLatest NewsNews

സ്ഥിരം പ്രശ്‌നക്കാർക്കെതിരെ കർശന നടപടിയുമായി റവന്യൂ- പോലീസ് വകുപ്പുകൾ

കൊല്ലം: കൊല്ലം സിറ്റി പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ സ്ഥിരം പ്രശ്‌നക്കാർക്കെതിരെ കർശന നടപടിയുമായി പോലീസ്- റവന്യൂ വകുപ്പുകൾ. 107, 110 വകുപ്പ് പ്രകാരം കൊല്ലം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുമ്പാകെ കേസ് ഫയൽ ചെയ്യും. ഒരു വർഷത്തേക്ക് രണ്ട് ജാമ്യക്കാരോടു കൂടി ഒരു ലക്ഷം രൂപയുടെ ബോണ്ടിലും ഒപ്പിടണം. തുടർന്നും മറ്റ് പ്രശ്‌നങ്ങൾ ഉണ്ടാക്കി കേസിൽപ്പെട്ടാൽ ഒരു ലക്ഷം രൂപ സർക്കാരിലേക്ക് കെട്ടിവയ്ക്കും. അല്ലാത്തപക്ഷം ജാമ്യം നിന്നവരുടെ സ്ഥാവര സ്വത്തുക്കൾ ജപ്തി ചെയ്ത് തുക സർക്കാരിലേക്ക് അടയ്ക്കും.

Read Also: ഗവര്‍ണര്‍ ഒരു സര്‍ക്കാരിനെയും പുകഴ്‌ത്തേണ്ട ആവശ്യമില്ല, കേരളാ ഗവര്‍ണര്‍ രാജിവച്ച്‌ ബിജെപിയില്‍ ചേരണം: അസദുദ്ദീന്‍ ഒവൈസി

സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 16 പോലീസ് സ്റ്റേഷനുകളിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിൽ സ്ഥിരം പ്രശ്‌നക്കാരായ 500 ഓളം പേർക്കെതിരെയാണ് കൊല്ലം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുമ്പാകെ കേസ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ 250 ഓളം പേരെ കൊണ്ട് സമാധാനപാലനം /നല്ല നടപ്പിനുള്ള ബോണ്ടിൽ ഏർപ്പെടാൻ നിർബന്ധിരാക്കി. തുടർന്നും ബോണ്ടിലെ വ്യവസ്ഥ ലംഘിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 25 ഓളം പേർക്ക് ജാമ്യം നിന്നവരുടെ സ്ഥാവര ജംഗമസ്വത്തുക്കൾ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നു. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് പ്രശ്‌നം വരുത്തുന്നവർക്കെതിരേ സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും കൂടുതൽ കേസുകളും, ബോണ്ടും ഒപ്പിട്ട് പൂർത്തീകരിച്ചിട്ടുള്ളത് സിറ്റി പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലാണെന്നും പോലീസ്- റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.

Read Also: കുനോ നാഷണൽ പാർക്കിൽ ഒരു ആഫ്രിക്കൻ ചീറ്റ കൂടി മരണത്തിന് കീഴടങ്ങി, മരണകാരണം ഉടൻ കണ്ടെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button