KasargodKeralaLatest NewsNews

കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി: രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കും

പ്രദേശത്ത് 10 കിലോമീറ്റർ ചുറ്റളവിൽ പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ നിരോധിച്ചിട്ടുണ്ട്

കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ വെസ്റ്റ് എളേരി ഏച്ചിപൊയിലിലെ വളർത്തുപന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്ത് അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ ഉടൻ കൊന്നൊടുക്കുന്നതാണ്. തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

പ്രദേശത്ത് 10 കിലോമീറ്റർ ചുറ്റളവിൽ പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ നിരോധിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ, ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ മാസങ്ങൾക്കു മുൻപ് തൃശ്ശൂരിലെ ഫാമിലും പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

Also Read: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിര: കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button