Latest NewsKeralaNews

കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

തിരുവനന്തപുരം: ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന കഞ്ചാവ് കേസ് പ്രതി അറസ്റ്റിലായി. മട്ടാഞ്ചേരി എക്‌സൈസ് ഓഫീസിലെ NDPS ക്രൈം നമ്പർ 11/2020, കഞ്ചാവ് കടത്ത് കേസിലെ രണ്ടാം പ്രതിയായ പട്ടാമ്പി കുലുക്കല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ (21 വയസ്സ് ) ആണ് പിടിയിലായത്. പാലക്കാട് എക്‌സൈസ് സൈബർ സെല്ലിന്റേയും, ചെർപ്പുളശ്ശേരി റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ കെ.വസന്തകുമാറിന്റേയും സഹായത്താലാണ് മട്ടാഞ്ചേരി എക്‌സൈസ് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ കെ പി. ജയറാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ പിടികൂടിയത്.

Read Also: പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റ്: കെ ബി ഗണേഷ് കുമാർ

അറസ്റ്റ് ഭയന്ന്, കഴിഞ്ഞ രണ്ട് വർഷമായി, പ്രതിയും കുടുബാംഗങ്ങളും കൊപ്പം, ചുണ്ടമ്പറ്റ – പള്ളിപ്പടി, മിഠായി തെരുവ്, പ്രഭാപുരം, വടക്കുമുറി, വണ്ടുംതറ തുടങ്ങി പത്ത് വാടക ക്വാർട്ടേഴ്‌സുകളിൽ മാറി മാറി താമസിച്ചിരുന്നതായി പ്രതി മൊഴി നൽകി. മുഹമ്മദ് ജസീലിനെ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കി.

Read Also: വായില്‍ തുണി തിരുകി, കമ്പിപ്പാരകൊണ്ട് വെട്ടിക്കൊന്നു, ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button