KeralaLatest NewsNews

അഴിമതിയ്ക്ക് എതിരെ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി: എ.പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: അഴിമതിയ്ക്ക് എതിരെ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് സംബന്ധിച്ച് നടത്തിയ മഹാ ടൗണ്‍ സമ്പര്‍ക്ക പരിപാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

Read Also: മദനിയുടെ മോചനത്തിനു വേണ്ടിയുള്ള നിയമ പോരാട്ടം വൃഥാവിലായില്ല: കാസിം ഇരിക്കൂര്‍

നരേന്ദ്ര മോദിക്ക് വികസനത്തിനെന്ന പോലെ ക്ഷേമപ്രവര്‍ത്തനങ്ങളിലെല്ലാം മുഴുവന്‍ എ പ്ലസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ലോകത്തില്‍ ഇന്ത്യ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായി മാറിയെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല വികസന പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ നടന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം കിട്ടിയിട്ടുണ്ട്’, അബ്ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button