KeralaLatest NewsNews

മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘം: ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയുയർത്തുന്ന മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദർശനം നടത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധർ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി മുരളീധരൻ പറഞ്ഞു.

Read Also: മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ! എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈ നിക്ഷേപ പദ്ധതിയിൽ അംഗമാക്കാനുള്ള തീയതി ദീർഘിപ്പിച്ചു

സന്ദർശനത്തിന് രാഷ്ട്രീയം ഇല്ലെന്നും ജീവനും അതിജീവനവും ഉറപ്പ് വരുത്തുക മാത്രമാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുതലപ്പൊഴിയിൽ നടക്കുന്ന മന്ത്രിതല ചർച്ച സ്വാഗതം ചെയ്യുന്നു. മന്ത്രിമാർ ഈ വിഷയം പഠിക്കുന്നതും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർബറിന്റെ നവീകരണമടക്കമുള്ള വിഷയങ്ങൾ പരിഗണനയിൽ ഉണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ നാല് മത്സ്യത്തൊഴിലാളികൾ കടൽക്ഷോഭത്തിൽ മരിക്കാനിടയായ സാഹചര്യം വി മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ധ സംഘമെത്തുന്നത്.

ഫിഷറീസ് ഡവലപ്മെന്റ് കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടുന്നതാണ് മൂന്നംഗ വിദഗ്ധ സംഘം.

Read Also: സാംസംഗിന്റെ ഈ ഹാൻഡ്സെറ്റിന് ഇനി മുതൽ ഇന്ത്യൻ വിപണിയിൽ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button