KeralaLatest NewsNews

തെരുവ് നായകള്‍ അക്രമാസക്തരാകാന്‍ കാരണം ഇവിടുത്തെ ചുറ്റുപാടാണ്: അക്ഷയ് രാധാകൃഷ്ണന്‍

കൊച്ചി: തെരുവുനായ്ക്കളുടെ ശല്യം അനുദിനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു. വേണ്ട നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. തെരുവ് നായയുടെ കടിയേറ്റ് കുട്ടികള്‍ മരിച്ച വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാല്‍, കേരളത്തില്‍ തെരുവ് നായ കുറവാണെന്ന് പറയുകയാണ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. കേരളത്തിലെ തെരുവുനായ്ക്കൾ അക്രമാസക്തരാകാന്‍ കാരണം ഇവിടുത്തെ ചുറ്റുപാടാണെന്ന് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ അക്ഷയ് പറഞ്ഞു.

‘ഓള്‍ ഇന്ത്യ ട്രിപ്പ് പോയപ്പോള്‍ കേരളത്തില്‍ തെരുവ് നായകള്‍ കുറവാണെന്ന് മനസിലായി. ഇവിടെയുള്ള നായകള്‍ അക്രമാസക്തരാകാന്‍ ഇവിടുത്തെ ചുറ്റുപാടാണ് കരണം. കേരളം വിട്ടു പുറത്ത് പോയപ്പോള്‍ പട്ടികളെ കൂട്ടിലിട്ട് വളര്‍ത്തുന്ന സംസ്‌കാരം കണ്ടിട്ടില്ല. കണ്ടാല്‍ പേടി തോന്നുന്ന വലിയ പട്ടികളെയാണ് മണാലിയില്‍ കണ്ടത്. എന്നാല്‍ അതൊക്കെ പാവങ്ങളാണ്. മുമ്പില്‍ വന്ന് വാലാട്ടി പോവും. കാണാനും നല്ല രസമാണ്. ഞാന്‍ ഒരാളെ തുറിച്ചു നോക്കിയാലോ, കല്ല് എടുത്തെറിഞ്ഞാലോ അയാള്‍ എന്നോട് കാണിക്കുന്ന മനോഭാവം എന്തായിരിക്കും?
അത് തന്നെയാണ് ഇവിടെ നടക്കുന്നതും.

നമ്മുടെ തെരുവില്‍ ഒരു ദിവസം ഒരു നായ അഞ്ച് കല്ലേറ് എങ്കിലും കൊണ്ടിട്ടുണ്ടാവും. നായയുടെ കടി കിട്ടുമ്പോള്‍ നമുക്ക് നായയോടുളള മനോഭാവം പോലെയാണ് അവര്‍ക്ക് തിരിച്ച് മനുഷ്യരോടും. മൊത്തത്തില്‍ ഒരു ദേഷ്യമുണ്ടവും. തെരുവ് നായകള്‍ക്ക് ഷെല്‍റ്റര്‍ എന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ഞാന്‍ ഒരു മൃഗസ്നേഹിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. മനുഷ്യരുടെ മനോഭാവം മാറിയാല്‍ കടിയും കുറയും. കടികള്‍ കുറയാനുളള കാര്യങ്ങളാണ് ഞാൻ പറയുന്നത്. എന്നാല്‍ അത് ആര്‍ക്കും മനസിലാവുന്നില്ല എന്നതാണ് പ്രശ്നം’, അക്ഷയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button