Latest NewsNewsBusiness

കടത്തിൽ മുങ്ങി ട്വിറ്റർ! പരസ്യ വരുമാനത്തിൽ 50 ശതമാനത്തിന്റെ ഇടിവ്

2022 ഒക്ടോബറിലാണ് 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്

ചുരുങ്ങിയ കാലയളവ് കൊണ്ട് കടത്തിൽ മുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. നിലവിൽ, ട്വിറ്ററിന്റെ പരസ്യ വരുമാനത്തിന്റെ 50 ശതമാനത്തോളമാണ് ഇടിവ് നേരിട്ടത്. ഇതോടെ, ട്വിറ്ററിലേക്ക് പണം നിക്ഷേപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. 2022 ഒക്ടോബറിലാണ് 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി ആശങ്കകൾ ഉന്നയിച്ച് പരസ്യ ദാതാക്കൾ ട്വിറ്ററിലെ ചെലവ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

പ്രമുഖ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യത്തെ രണ്ട് മാസ കാലയളവിൽ പരസ്യ ദാതാക്കളുടെ ചെലവ് 89 ശതമാനമാണ് കുറഞ്ഞത്. ഇതോടെ, പരസ്യ ദാതാക്കളുടെ ചെലവ് 7.6 മില്യണായാണ് ചുരുങ്ങിയത്. അടുത്തിടെ ട്വിറ്ററിന് എതിരാളിയായി മെറ്റ, ത്രഡ്സ് പുറത്തിറക്കിയിരുന്നു. ത്രെഡ്സ് ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് നേടിയെടുത്തത്. ഇത് നേരിയ തോതിൽ ട്വിറ്ററിന് ക്ഷീണം സൃഷ്ടിച്ചിട്ടുണ്ട്.

Also Read: ഇരുചക്ര വാഹന അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നത് അരമണിക്കൂറിലേറെ: 20കാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button