Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവില വീണ്ടും 44,000 കടന്നു: ഇന്നത്തെ നിരക്കുകളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇതോടെ സ്വർണവില 44000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്.

Read Also : മരിച്ച് പോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ ജന്മദിനത്തിന് കേക്ക് മുറിച്ച് മാതാപിതാക്കൾ; നൊമ്പരക്കാഴ്ച

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4553 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button