Latest NewsKeralaNews

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട

2004-ലാണ് ഉമ്മൻചാണ്ടി ആദ്യമായി കേരള മുഖ്യമന്ത്രിയാകുന്നത്

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. കാൻസർ ബാധിതനായിരുന്ന അദ്ദേഹം ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പൊതുദർശനം അടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിച്ച ശേഷം, പുതുപ്പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ ഉടൻ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാൽ സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിൽ ഉണ്ട്.

Also Read: ‘ജയിലർ’ സിനിമയുടെ പേരിനെ ചൊല്ലി വിവാദം: പ്രതികരണവുമായി സക്കീർ മഠത്തിൽ

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. 2004-ലാണ് ഉമ്മൻ ചാണ്ടി ആദ്യമായി കേരള മുഖ്യമന്ത്രിയാകുന്നത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎ കൂടിയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button