KeralaLatest NewsNews

മലപ്പുറത്ത് 14കാരിയെ സഹോദരങ്ങൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം: 14 വയസുകാരിയെ സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം മങ്കടയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സഹോദരന്റേയും ബന്ധുവായ യുവാവിന്റേയും ക്രൂരബലാത്സംഗത്തിന് ഇരയായത്. കുഞ്ഞുപെങ്ങളാണെന്ന് പോലും നോക്കാതെയാണ് 20 വയസുള്ള സഹോദരനും, 24 വയസുള്ള അർദ്ധ സഹോദരനും പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

സഹോദരനെ ഭയന്ന് പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. പെൺകുട്ടി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് സഹോദരൻ പെൺകുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത്. വിവരം ആരോടെങ്കിലും പറഞ്ഞാൽ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരനെ ഭയന്ന് പെൺകുട്ടി ഒന്നും ആരെയും അറിയിച്ചില്ല. ഇതോടെ സഹോദരന് ധൈര്യമായി. പിന്നീട് പലതവണ അനുജത്തിയെ സഹോദരനും ബന്ധുവായ യുവാവും ചേർന്ന് പീഡനത്തിനിരയാക്കി. വീട്ടിലും പരിസരത്തും വെച്ചായിരുന്നു പീഡനം.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് 5 മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സ്വന്തം സഹോദരന്റെ ക്രൂരപീഡനത്തിന് ഇരയായ വിവരം പുറത്തായത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മുന്നില്‍ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മങ്കട പോലീസ് കേസ് അന്വേഷിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button